തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, രാഷ്ട്രീയ പിൻബലത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങളാകുന്നവർക്ക് കാത്തിരിക്കുന്നത് കോടികളുടെ ആനുകൂല്യങ്ങളും രാജകീയ സുഖജീവിതവും. 2025 ഫെബ്രുവരിയിൽ സർക്കാർ നടപ്പാക്കിയ വൻ ശമ്പള പരിഷ്കരണത്തോടെ ചെയർമാന്റെയും അംഗങ്ങളുടെയും വരുമാനവും പെൻഷനും റെക്കോർഡ് വേഗതയിലാണ് ഉയർന്നത്.
ശമ്പള വർദ്ധനവ് ഇങ്ങനെ:
ചെയർമാൻ: മുൻപ് 2.24 ലക്ഷം രൂപയായിരുന്ന അടിസ്ഥാന ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർടൈം സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമാക്കി 3.81 ലക്ഷം രൂപയായി ഉയർത്തി. ......
കൊച്ചി: സിഗരറ്റ് പാക്കറ്റുകളിൽ ടാർ, നിക്കോട്ടിൻ എന്നിവയുടെ കൃത്യമായ അളവ് രേഖപ്പെടുത്തുന്നത് നല്ലൊരു പൊതുജനാരോഗ്യ നടപടിയല്ലെന്ന് കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം അക്കങ്ങൾ നൽകുന്നത് പുകയില ഉൽപ്പന്നങ്ങളുടെ യഥാർത്ഥ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും കേന്ദ്രം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന് മുന്നിലാണ് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് വ്യക്തമാക്കിയത്.
ആശയക്കുഴപ്പത്തിന് കാരണമെന്ത്?
പാക്കറ്റുകളിൽ ടാർ, നിക്കോട്ടിൻ എന്നിവയുടെ അളവ് കുറവാണ് എന്ന് കാണുമ്പോൾ, ആ സിഗരറ്റുകൾ താരതമ്യേന സുരക്ഷിതമാണെന്ന തെറ്റായ ധാരണ ഉപഭോക്താക്കളിൽ ഉണ്ടായേക്കാം. ......
കൊച്ചി: സംസ്ഥാനത്തെ കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് (ഡ്രാഫ്റ്റ് സർക്കുലർ) ഹൈക്കോടതിയുടെ അംഗീകാരം. എന്നാൽ, പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനായുള്ള അർഹരായവരുടെ പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ (District Judge) അഭിപ്രായത്തിന് 'പരമപ്രാധാന്യം' (Due Primacy) നൽകണമെന്ന് കോടതി കർശനമായി നിർദ്ദേശിച്ചു. ......
ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുള്ളയ്ക്ക് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് നൽകി. ഉപദേശക സമിതി ചെയർമാൻ പി.വി.എ. ......
കൊല്ലം: ചടയമംഗലത്ത് സർവീസ് നടത്തുന്നതിനിടെ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ തീപിടിത്തമുണ്ടായി. കുരിയോടിന് സമീപം ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം.......
ന്യൂഡൽഹി: ജയിലിൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്വന്തം ചെലവിൽ ഭക്ഷണം പാകം ചെയ്യാൻ അനുമതി തേടി ഭീകരക്കേസ് പ്രതി ഡൽഹി കോടതിയെ സമീപിച്ചു. എൻഐഎയുടെ ഭീകരക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന അമേരിക്കൻ പൗരൻ മാത്യു ആരോൺ വാൻഡൈക് ആണ് ജയിലിനുള്ളിൽ സ്വന്തമായി ഭക്ഷണം പാചകം ചെയ്യാൻ അനുമതി തേടിയത്. ......
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്താനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫ് ശ്രമത്തിനിടെ തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ......
തൃശൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് പീച്ചി ഡാമിലേക്ക് വിളിച്ചുവരുത്തി നാലു പവന്റെ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷദാസ് (25) നെയാണ് പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ......
കോഴിക്കോട്: ശുചീകരണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ആറു പേർ അറസ്റ്റിലായി. കാക്കൂർ കൊയാളിമൂക്ക് പാറന്നൂർ സ്വദേശിനി റഹ്മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), കല്ലായി ചക്കുംകടവ് സ്വദേശിനി അയിഷ (43), വെള്ളയിൽ സ്വദേശിനി സൗദ (45), മുക്കം ചേന്നമംഗലൂർ സ്വദേശി സുബിരാജ് (46) എന്നിവരെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ഈ മാസം ഏഴിന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ......